മുംബൈ: തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മോട്ടോർ ഗതാഗത വകുപ്പിലെ 57 വയസുകാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം വൈറസിന് കീഴടങ്ങിയത്. കഴിഞ്ഞ 15 ദിവസമായി പൊലീസുകാരനെ അവധിക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌ത ഈ മരണത്തോടെ മഹാരാഷ്ട്രയിൽ മൊത്തം പത്ത് പൊലീസുകാരാണ് കൊവിഡിൽ മരിച്ചത്. ഇതിൽ മുബൈയിൽ നിന്നുള്ള ഏഴു പേരും നാസിക്, പൂനെ, സോളാപൂർ എന്നിവിടങ്ങളിലെ ഓരോ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി മരിച്ചു - pune
മഹാരാഷ്ട്രയിൽ മൊത്തം പത്ത് പൊലീസുകാരാണ് കൊവിഡിൽ മരിച്ചത്. അതേസമയം, സംസ്ഥാനത്ത് വൈറസ് ബാധയേറ്റ ആകെ പൊലീസുകാരുടെ എണ്ണം 1,153 ആയി ഉയർന്നു

ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി മരിച്ചു
150തോളം പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് രോഗബാധിതരായ മൊത്തം പൊലീസുകാരുടെ എണ്ണം 1,153 ആയി ഉയർന്നു. ഇതിൽ 127 ഉദ്യോഗസ്ഥരും 1,026 കോൺസ്റ്റബിൾമാരും ഉൾപ്പെടുന്നു. എന്നാൽ സംസ്ഥാനത്തെ 174ഓളം പൊലീസ് ഉദ്യോഗസ്ഥർ വൈറസിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടുണ്ട്.