കേരളം

kerala

ETV Bharat / bharat

ജെഎൻയു സമരം: അന്ധ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു - ജെഎൻയു സമരം വാർത്ത

ലാത്തിച്ചാർജില്‍ പ്രതിഷേധം അറിയിക്കാനെത്തിയ അന്ധ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കി.

ജെഎൻയു സമരം: അന്ധ വിദ്യാർഥികൾക്ക് നേരെയും പൊലീസിന്‍റെ കാടത്തം

By

Published : Nov 20, 2019, 5:07 PM IST

ന്യൂഡല്‍ഹി: ജെഎൻയു സമരത്തില്‍ പ്രതിഷേധം അറിയിക്കാനെത്തിയ അന്ധ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫീസ് വർധനക്ക് എതിരെ നടത്തിയ ലാത്തിച്ചാർജില്‍ പ്രതിഷേധം അറിയിച്ച് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനെത്തിയ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്.

ജെഎൻയു സമരം: അന്ധ വിദ്യാർഥികൾക്ക് നേരെയും പൊലീസിന്‍റെ കാടത്തം
ജെഎൻയുവിലെ അന്ധ വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുതിയ പൊലീസ് ആസ്ഥാനത്തിന് പുറത്തുള്ള ജയ് സിംഗ് റോഡിലേക്കാണ് വിദ്യാർഥികൾ മാർച്ച് നടത്താനെത്തിയത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് വസന്ത് കുജ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഫീസ് വർധനവിനെതിരെ തിങ്കളാഴ്ച വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ അന്ധ വിദ്യാർഥികളെ അടക്കം പൊലീസ് മർദ്ദിച്ചിരുന്നു. പൊലീസ് നടപടിയെ അപലപിച്ച അന്ധ വിദ്യാർഥികളുടെ ഫോറം, നടപടിയില്‍ പൊലീസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details