ഹൈദരാബാദ്:തെലങ്കാനയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 40 പേരടങ്ങുന്ന സംഘത്തെ ചൊവ്വാഴ്ച പൊലീസ് തടഞ്ഞു. മധ്യപ്രദേശ് സ്വദേശികളായ സംഘത്തയാണ് പൊലീസ് തടഞ്ഞത്. രണ്ട് വാഹനങ്ങളിലായി വീട്ടുപകരണങ്ങളും മറ്റും കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ ഉള്‍പ്പെട്ട സംഘം സ്വന്തം നാട്ടിലേക്ക് കാല്‍നടയായി നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്.
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് തടഞ്ഞു - lockdown
മധ്യപ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ തെലങ്കാന പൊലീസാണ് തടഞ്ഞത്
മധ്യപ്രദേശില്‍ നിന്നും കഴിഞ്ഞ മാസമാണ് ഇവര്‍ തെലങ്കാനയിലെത്തിയത്. ലോക് ഡൗണ്‍ നീട്ടിയതേടെ കുടുങ്ങി. കോണ്‍ട്രക്ടറെ ബന്ധപ്പെട്ടെങ്കിലും താമസിക്കുന്നിടത്ത് തുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ സംഘം നാട്ടിലേക്ക് കാല്‍ നടയായി യാത്ര പുറപ്പെടുകയായിരുന്നുവെന്ന് ലങ്കര്‍ ഹൗസ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ ശ്രീനിവാസ് പറഞ്ഞു.
തങ്ങള്‍ക്ക് ജോലിയോ ഭക്ഷണമൊ കൃത്യമായി ലഭിക്കുന്നില്ല. ലോക് ഡൗണ്‍ കഴിഞ്ഞാലും ജോലി ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. കുട്ടികള്‍ക്ക് അടക്കം ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. മാത്രമല്ല തങ്ങളുടെ നാട്ടില്‍ മാതാപിതാക്കള്‍ ഒറ്റയ്ക്കാണ്. ഇവരുടെ അടുത്ത് എത്തുകയാണ് മുഖ്യമെന്നും തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ നിലവില്‍ യാത്ര സാധ്യമല്ലെന്നും അതിര്‍ത്തികളില്‍ നിന്നും പൊലീസ് കടത്തി വിടില്ലെന്നും സംഘത്തെ തെലങ്കാന പൊലീസ് അറിയിച്ചു. ലോക് ഡൗണ്‍ കഴിയുന്നത് വരെ സംഘത്തിന്‍റെ ഭക്ഷണം ഉള്‍പ്പെടെയള്ള കാര്യങ്ങള്‍ പൊലീസ് നോക്കും. അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ നീങ്ങുന്നത് വലിയ പ്രശ്നമായാണ് സര്‍ക്കാരും പൊലീസും പരിഗണിക്കുന്നത്. ദിവസകൂലിക്കാരായ ഇവര്‍ക്ക് 21 ദിവസമായി ജോലി ലഭിച്ചിട്ട്. രണ്ടാഴ്ച കൂടി ലോക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്.