കോണ്‍ഗ്രസ് യോഗം തടസപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ കേസ് - മധ്യപ്രദേശ്
യോഗത്തിലെ അതിക്രമിച്ച് കയറിയ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന മുദ്രവാക്യമുയര്‍ത്തി കസേരകള്‍ വലിച്ചെറിയുകയായിരുന്നു
ഭോപാല്‍:മധ്യപ്രദേശിലെ ദേവാസില്‍ നടന്ന കോണ്‍ഗ്രസ്സ് യോഗം തടസപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഇന്നലെയായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന മുദ്രാവാക്യം ഉയര്‍ത്തി കസേരകള്‍ വലിച്ചെറിയുകയായിരുന്നു.
ലാലു സോണി, അർപൻ ഉപാധ്യായ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 147, 127 എന്നീ വകുപ്പളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.