ജമ്മു കശ്‌മീരിലെ രാജൗരിയിൽ പൊലീസ് ഗ്രനേഡ് കണ്ടെടുത്തു - ജമ്മു കശ്‌മീർ
ഗ്രനേഡിനൊപ്പം സംശയാസ്‌പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്‌ലി പറഞ്ഞു
ജമ്മു കശ്‌മീരിലെ രാജൗരിയിൽ പൊലീസ് ഗ്രനേഡ് കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ രാജൗരിയിലെ ഗുജ്ജാർ മണ്ഡിക്ക് സമീപം ഗ്രനേഡ് കണ്ടെടുത്തു. ഗ്രനേഡിനൊപ്പം സംശയാസ്‌പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്‌ലി പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരക്ഷാ സേന ഗ്രനേഡ് കണ്ടെടുത്തത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായായും എസ്എസ്‌പി ചന്ദൻ കോഹ്‌ലി പറഞ്ഞു.