കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ പ്രസ് ക്ലബിൽ പൊലീസ് റെയ്‌ഡ്; മാധ്യമപ്രവർത്തകർക്ക് പരിക്ക് - പ്രസ് ക്ലബിൽ പൊലീസ് റെയ്‌ഡ്

നഗരത്തിലെ പൊലീസ് ക്രൂരതയെ ചൂണ്ടിക്കാണിക്കുന്ന രണ്ടാം സംഭവമാണിത്

റെയ്‌ഡ്

By

Published : Oct 23, 2019, 8:13 AM IST

ശ്രീനഗർ:പാക് അധീന കശ്മീരിലെ പ്രസ് ക്ലബിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ മാധ്യമപ്രവർത്തകർക്ക് പരിക്ക്. ജമ്മു-കശ്മീർ പീപ്പിൾസ് നാഷ്‌ണൽ അലയൻസ് (ജെ.കെ.പി.എൻ.എ) എന്ന സംഘടന മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കുമ്പോഴായിരുന്നു സംഭവം.

നഗരത്തിലെ പൊലീസ് ക്രൂരതയെ ചൂണ്ടിക്കാണിക്കുന്ന രണ്ടാം സംഭവമാണിത്. മാധ്യമപ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗവും ലാത്തി ചാർജും നടത്തിയ പൊലീസ് റെക്കോഡിങ് ഉപകരണങ്ങൾ തകർക്കുകയും ചെയ്‌തു.

കഴിഞ്ഞ വ്യാഴാഴ്ച ലണ്ടനിലെ പാകിസ്ഥാൻ ഹൈകമ്മിഷന് മുമ്പാകെ ജെ.കെ.പി.എൻ.എ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പ് "കരിദിനത്തിൽ" പ്രതിഷേധക്കാർ സംഘടിപ്പച്ച സമാധാനപരമായ സ്വതന്ത്ര-അനുകൂല റാലിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ജെ.കെ.പി.എൻ.എ ലണ്ടനിൽ പ്രതിഷേധം പ്രഖ്യാപിച്ചത്. 1947ൽ ജമ്മു-കശ്മീരിനെ പാക് സേന അധീനതയിലാക്കിയതിന്‍റെ പ്രതീകമായാണ് കരിദിനമായി കണക്കാക്കുന്നത്. കടന്നുകയറ്റത്തിന്‍റെ എഴുപത്തിരണ്ടാം വാർഷിക ദിനമായ അന്നേദിവസം അനേകം ആളുകളാണ് പ്രതിഷേധം അറിയിച്ചുകൊണ്ട് തെരുവുകളിലിറങ്ങിയത്.

ABOUT THE AUTHOR

...view details