കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവില്‍ കാസിനോയില്‍ റെയ്ഡ്; 27 പേര്‍ അറസ്റ്റില്‍, മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു - casino

ബെംഗളൂരുവില്‍ അനധികൃതമായി നടത്തുകയായിരുന്ന കാസിനോയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു

Police raid on casino in Bangalore: Rs 3 lakh seized  27 were arrested  casino  ബാംഗളൂരുവില്‍ കാസിനോയില്‍ റെയ്ഡ്
ബാംഗളൂരുവില്‍ കാസിനോയില്‍ റെയ്ഡ്; 27 പേര്‍ അറസ്റ്റില്‍, മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു

By

Published : Aug 29, 2020, 12:27 PM IST

ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃതമായി നടത്തുകയായിരുന്ന കാസിനോയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഇന്ദിരാനഗറില്‍ ശ്രീനിവാസ് എന്ന മെന്‍റല്‍ സീന, ചലഗട്ട ചന്ദ്ര, മാലേലി മുരളി എന്നിവരുടെ പങ്കാളിത്തത്തിലാണ് കാസിനോ ആരംഭിച്ചത്. റോളറ്റ്, അൻഡർ ബഹർ, ഇലക്ട്രോണിക് പോക്കർ, പിൻബോൾ തുടങ്ങി നിരവധി അനധികൃത ചൂതാട്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഈസ്റ്റേൺ ഡിവിഷൻ ഡിസിപി ശരനപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ആന്ധ്രാപ്രദേശിലെ നിരവധി സമ്പന്നർ, ഗുണ്ടകള്‍ തുടങ്ങിയവർ കാസിനോയിൽ ചൂതാട്ടത്തിന് വന്നതായി പറയപ്പെടുന്നു. രാത്രി 11 മണിക്ക് ശേഷവും തുടര്‍ന്ന റെയ്ഡിനൊടുവില്‍ 27 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി ബെംഗളൂരുവില്‍ ഒരു കാസിനോ തുറക്കാൻ ആരെയും അനുവദിച്ചിട്ടില്ല. ഓഗസ്റ്റ് 5 ന് ആരാണ് കാസിനോ തുറക്കാൻ ഇവര്‍ക്ക് അനുമതി നൽകിയതെന്ന് ഇനിയും വ്യക്തമല്ല.

ABOUT THE AUTHOR

...view details