ഡൽഹി അതിർത്തിയില്‍ കര്‍ശന വാഹന പരിശോധന - ഡൽഹി അതിർത്തി തുറക്കൽ
അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി.
ന്യൂഡൽഹി: ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. കൗശമ്പി, നോയിഡ ഫ്ലൈവേ എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന കർശനമായി തുടരുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇവിടെ തുടരുകയും ഡൽഹിയുടെ അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിൽ കൂടിയാണ് നടപടി. ഡൽഹി-ഗുരുഗ്രാം അതിർത്തിയിലും പരിശോധന നടക്കുന്നുണ്ട്.
അതിർത്തികളിൽ
അവശ്യവസ്തുക്കളുടെ ഗതാഗതത്തിന് മാത്രമാണ് അനുമതി. അതിർത്തികൾ തുറക്കുന്നതുമായി സംബന്ധിച്ച് ഡൽഹി സർക്കാരുമായി ചർച്ച നടത്തി പരസ്പര സമ്മതത്തോടെ മാത്രമേ തീരുമാനമെടുക്കൂവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ വ്യക്തമാക്കിയിട്ടുണ്ട്.