മധ്യപ്രദേശില്‍ പൊലീസുകാരെ പ്രദേശവാസികള്‍ ബന്ദികളാക്കി
അനധികൃതമായി മദ്യവില്‍പന നടക്കുന്നെന്ന പരാതിയെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ പൊലീസുകാരെയാണ് ബന്ദികളാക്കിയത്.
മധ്യപ്രദേശില്‍ പൊലീസുകാരെ പ്രദേശവാസികള്‍ ബന്ദികളാക്കി
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്‌ഗഡില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ ബന്ദികളാക്കി. അനധികൃതമായി മദ്യവില്‍പന നടക്കുന്നെന്ന പരാതിയെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ പൊലീസുകാരെയാണ് ബന്ദികളാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം മേല്‍ ഉദ്യോഗസ്ഥർ എത്തിയതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.