ലക്നൗ: കസായിബാദയിൽ നാട്ടുകാരും പൊലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ലോക്ക് ഡൗൺ ലംഘനം നടത്തിയവരോട് തിരികെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഒരു കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിൽ നിന്ന് പൊലീസുകാർ തടഞ്ഞതാണ് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമെന്ന് നാട്ടുകാർ പറയുന്നു.
ലക്നൗവില്‍ പൊലീസുകാർക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക് - ലഖ്‌നൗവിൽ പൊലീസുകാർക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്
കനത്ത കല്ലേറും പ്രതിഷേധവും പ്രദേശത്തുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വൻ സുരക്ഷാ സേനയെ നിയോഗിച്ചു.
ലഖ്‌നൗ
കനത്ത കല്ലേറും പ്രതിഷേധവും പ്രദേശത്തുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വൻ സുരക്ഷാ സേനയെ നിയോഗിച്ചു. അലിഗഡിൽ കടകൾ അടയ്ക്കാൻ ശ്രമിച്ചതിന് പൊലീസുകാരെ നാട്ടുകാർ ആക്രമിച്ചു.