റായ്‌പൂർ: ചത്തീസ്‌ഗഢിലെ സുക്മ ജില്ലയിൽ നക്സലുകൾ നടത്തിയ സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥന് പരിക്ക്. ഇന്നലെ വൈകിട്ട് നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിയ ഡിആർജി സംഘത്തിന് നേരെയായിരുന്നു ആക്രമണം.
നക്‌സലൈറ്റ് ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് - police gauard injured in naxalate attack at chattisgarh
ചത്തീസ്‌ഗഢിലെ ദോദിപഡാർ ഗ്രാമത്തിലാണ് ഉഗ്ര സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള നക്‌സലൈറ്റ് ആക്രമണം ഉണ്ടായത്.
നക്‌സലേറ്റ് ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
ദോദിപഡാർ വില്ലേജിനടുത്ത് വച്ച് നടന്ന ഉഗ്ര സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അസിസ്റ്റന്‍റ് കോൺസ്റ്റബിളിന്‍റെ കാലിന് പരിക്കേറ്റു. ഉടൻതന്നെ ഉദ്യോഗസ്ഥനെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലെത്തിച്ചു.
TAGGED:
chattisgarh naxallate attack