ലഷ്‌കർ-ഇ-തായ്ബ തീവ്രവാദികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കഴിഞ്ഞ ഏപ്രിലിൽ ഹൻദ്‌വാര പൊലീസ് ഇന്ത്യൻ കരസേനയുടെയും സിആർപിഎഫിന്‍റെയും സഹായത്തോടെ ആണ് തീവ്രവാദികളെ പിടികൂടിയത്.
ജമ്മു കശ്‌മീർ: നാല് ലഷ്‌കർ-ഇ-തായ്ബ തീവ്രവാദികൾക്കും മൂന്ന് കൂട്ടാളികൾക്കുമെതിരെ ഹൻദ്‌വാര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ ഹൻദ്‌വാര പൊലീസ് ഇന്ത്യൻ കരസേനയുടെയും സിആർപിഎഫിന്‍റെയും സഹായത്തോടെ ആണ് ഇവരെ പിടികൂടിയത്. ലഷ്‌കർ-ഇ-തായ്ബ തീവ്രവാദികളായ പർവെയ്‌സ് അഹ്മദ് ചോപൻ, മുദാസിർ അഹ്മദ് പണ്ഡിത്ത്, മുഹമ്മദ് ഷാഫി ഷീഖ്, ബുർഹാൻ ദിൻ വാനി സഹായികളായ ആസാദ് അഹ്മദ് ഭട്ട്, അൽതാഫ് അഹ്മദ് ബാബ, ഇർഷാദ് അഹ്മദ് ചാൽക്കു എന്നിവരാണ് പിടിയിലായത്. ഏപ്രിൽ മൂന്നിന് എഫ്‌ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്റ്റ്, ഇന്ത്യൻ ആയുധ നിയമം തുടങ്ങിയവ ചുമത്തിയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.