ബെംഗളൂരു: കര്‍ണാടകയിലെ അരീക്കരേയില്‍ ബാലവിവാഹം നടന്നതായി റിപ്പോര്‍ട്ട്. 16 വയസുള്ള ആണ്‍കുട്ടിയും 19 വയസുള്ള പെണ്‍കുട്ടിയും തമ്മിലുള്ള നിര്‍ബന്ധിത വിവാഹമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് പുത്തന്‍ഹള്ളി പൊലീസ് ആണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു.
ബെംഗളൂരുവില്‍ ബാലവിവാഹം; മാതാപിതാക്കൾക്കെതിരെ കേസെടുത്തു - അരകേരെ ബാലവിവാഹം
16 വയസുള്ള ആണ്‍കുട്ടിയും 19 വയസുള്ള പെണ്‍കുട്ടിയും തമ്മിലുള്ള നിര്‍ബന്ധിത വിവാഹമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
ബെംഗളൂരുവില്‍ ബാലവിവാഹം; മാതാപിതാക്കൾക്കെതിരെ കേസെടുത്തു
പെൺകുട്ടിക്ക് മാതാപിതാക്കളില്ലെന്നും ആൺകുട്ടിയുടെ കുടുംബവുമായി പെണ്‍കുട്ടിക്ക് വളരെക്കാലമായി പരിചയമുണ്ടെന്നുമാണ് സൂചന. പ്രാഥമികാന്വേഷണത്തില്‍ കുടുംബം 20 വര്‍ഷങ്ങൾക്ക് മുമ്പ് അസമില്‍ നിന്നും ബെംഗളൂരുവിലേക്കെത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.