കേരളം

kerala

ETV Bharat / bharat

തരംഗംമ്പടി സംഘര്‍ഷം; 20 മത്സ്യത്തൊഴിലാളികള്‍ അറസ്‌റ്റില്‍

മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ തരംഗംമ്പടി സിഐ സെല്‍വന്‍റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തരംഗംമ്പടി സംഘര്‍ഷം  നാഗപട്ടണം  Nagapattinam  Tarangambadi
തരംഗംമ്പടി സംഘര്‍ഷം; 20 മത്സ്യത്തൊഴിലാളികള്‍ അറസ്‌റ്റില്‍

By

Published : Jul 11, 2020, 8:49 PM IST

നാഗപട്ടണം: തരംഗംമ്പടി തീരദേശത്തുണ്ടായ സംഘര്‍ഷത്തില്‍ 20 മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തു. സമീപത്തെ ഗ്രാമത്തിലുള്ളവര്‍ നിരോധിച്ച വലകള്‍ ഉപയോഗിച്ച മത്സ്യബന്ധനം നടത്തുന്നുവെന്നും ഇതിന് തടയടണമെന്നും ആവശ്യപ്പെട്ട് തരംഗംബടിയിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാനെത്തിയ തരംഗംമ്പടി സിഐ സെല്‍വന്‍റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നാലെ ജില്ലാ കലക്‌ടറും എസ്‌പിയും സ്ഥലത്തെത്തി തൊഴിലാളികളോട് സംസാരിച്ചതോടെയാണ് സംഘര്‍ഷത്തിന് ഇളവുണ്ടായത്.

ABOUT THE AUTHOR

...view details