കേരളം

kerala

ETV Bharat / bharat

ആന്ധ്രയില്‍ ഇനി റെയില്‍വേ സുരക്ഷാ സേനക്ക് ഡോഗ്‌ സ്‌ക്വാഡിനൊപ്പം ക്യാമറയും - വാൾത്തേഴ്‌സ് ഡിവിഷന്‍

ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരാനാകാത്തയിടങ്ങളില്‍ ക്യാമറ ഘടിപ്പിച്ച നായകളുടെ സേവനം സഹായകരമാകും

POLICE DOG WITH THE GO PRO CAMERA  റെയില്‍വേ സുരക്ഷാ സേന  ഡോഗ്‌ സ്‌ക്വാഡ് ക്യാമറ  പൊലീസ് നായ  ഈസ്റ്റ് കോസ്റ്റ് റെയിൽ‌വെ  ഗാര്‍ഡ് ആന്‍ഡ് ക്രൈം കണ്‍ട്രോൾ  വാൾത്തേഴ്‌സ് ഡിവിഷന്‍  ഗോ-പ്രോ ക്യാമറ
ആന്ധ്രയില്‍ ഇനി റെയില്‍വേ സുരക്ഷാ സേനക്ക് ഡോഗ്‌ സ്‌ക്വാഡിനൊപ്പം ക്യാമറയും

By

Published : Jan 28, 2020, 8:29 PM IST

അമരാവതി: ആന്ധ്രാപ്രദേശില്‍ റെയില്‍വേ സുരക്ഷാ സേനക്ക് ഡോഗ്‌ സ്‌ക്വാഡിനൊപ്പം ഇനി ഗോ-പ്രോ ക്യാമറയുടെ സഹായവും. പൊലീസ് നായകളുടെ ശരീരത്തില്‍ ക്യാമറ ഘടിപ്പിച്ചായിരിക്കും ഇനി പരിശോധനയ്‌ക്ക് അയക്കുക. ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരാനാകാത്തയിടങ്ങളില്‍ ക്യാമറ ഘടിപ്പിച്ച നായകളുടെ സേവനം സഹായകരമാകും.

ആന്ധ്രയില്‍ ഇനി റെയില്‍വേ സുരക്ഷാ സേനക്ക് ഡോഗ്‌ സ്‌ക്വാഡിനൊപ്പം ക്യാമറയും

ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ ഗാര്‍ഡ് ആന്‍ഡ് ക്രൈം കണ്‍ട്രോളിന്‍റെ വാൾത്തേഴ്‌സ് ഡിവിഷനാണ് പദ്ധതി നടപ്പിലാക്കിയത്. ട്രെയിനുകളിലെ പട്രോളിങ് ഉദ്യോഗസ്ഥർക്ക് ബോഡി വാമിങ് ക്യാമറകളും നല്‍കിയിട്ടുണ്ട്. ക്യാമറയുമായി ബന്ധപ്പെടുത്തിയ സ്‌ക്രീനില്‍ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങൾ കാണാന്‍ സാധിക്കും. 170 ഡ്രിഗ്രിയില്‍ ദൃശ്യങ്ങൾ പകര്‍ത്തുന്ന ക്യാമറയിലൂടെ 4കെ അൾട്രാ എച്ച്‌ഡി മികവില്‍ ദൃശ്യങ്ങൾ കാണാം.

ABOUT THE AUTHOR

...view details