ന്യൂഡല്‍ഹി:ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിദ് കെജ്‌രിവാളിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ഇരകളാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അലൂമിനി അസോസിയേഷന്‍ ഓഫ് ജാമിയ മിലിയ ഇസ്ലാമിയ, ജാമിയ മിലിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമം നടന്ന മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് തടസമുണ്ടാകാതെ സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. അക്രമത്തെ നേരിടാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കെജ്‌രിവാളിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി - Delhi violence
അലൂമിനി അസോസിയേഷന്‍ ഓഫ് ജാമിയ മിലിയ ഇസ്ലാമിയ, ജാമിയ മിലിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്
ഡല്‍ഹി കലാപം; കെജ്‌രിവാളിന്‍റെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്ത് നീക്കി
അതേസമയം ചൊവ്വാഴ്ച വൈകിട്ട് കെജ്‌രിവാൾ തന്‍റെ വസതിയിൽ എംഎൽഎമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നോർത്ത് ഈസ്റ്റ് ദില്ലിയിലെ അക്രമബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തിരുന്നു . സമാധാനം പുനസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും യോഗത്തില്‍ ചർച്ച ചെയ്തിരുന്നു . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവൽ ചൊവ്വാഴ്ച വൈകിട്ട് സീലാംപൂർ പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു.