കേരളം

kerala

ETV Bharat / bharat

നിഖില്‍ ഗൗഡയുടെ വിവാഹചടങ്ങിൽ ലോക്ക് ഡൗൺ ലംഘനം ഉണ്ടായിട്ടില്ലെന്ന് പൊലീസ് - ലോക്ക് ഡൗൺ ലംഘനം ഉണ്ടായിട്ടില്ലെന്ന് പൊലീസ്

കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ചി.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയുടെ വിവാഹം മാനദണ്ഡം പാലിച്ചാണെന്ന് പൊലീസ്

Nikhil Gowda  Kumaraswamy Wedding  HD Kumaraswamy  Revathi  Lockdown Violation  Rules  Ramanagara  Farmhouse  COVID 19  Novel Coronavirus  Lockdown  എച്ച്.ഡി. കുമാരസ്വാമി  നിഖിൽ ഗൗഡ  ലോക്ക് ഡൗൺ ലംഘനം ഉണ്ടായിട്ടില്ലെന്ന് പൊലീസ്  Police deny lockdown violation at Kumaraswamy's son's wedding
നിഖില്‍ ഗൗഡ

By

Published : Apr 18, 2020, 10:24 AM IST

ബെംഗളൂരു:മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ വിവാഹചടങ്ങിൽ ലോക്ക് ഡൗൺ ലംഘനം നടത്തിട്ടില്ലെന്ന് പൊലീസ്. രാമനഗര ജില്ലയിലെ ബിദാദിക്കടുത്തുള്ള ഒരു ഫാം ഹൗസിലാണ് നിഖിലിന്‍റെ വിവാഹം നടന്നത്.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതായും കുമാരസ്വാമിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ നൂറ് പേരെ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചതെന്നും ബിദാദി പൊലീസ് സബ് ഇൻസ്പെക്ടർ സി. ഭാസ്‌കർ അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് മാധ്യമങ്ങൾക്കും അനുവാദം നിഷേധിച്ചിരുന്നു. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി പേർ ഫാം ഹൗസിൽ തടിച്ചുകൂടിയെന്ന് ഭരണകക്ഷിയായ ബിജെപി ജില്ലാ യൂണിറ്റ് പ്രസിഡന്‍റ് എം. രുദ്രേഷ് ആരോപിച്ചു.

ABOUT THE AUTHOR

...view details