യുപിയിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - ഹയത് നഗർ
ഫോറൻസിക് സംഘവും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുപിയിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു
ലക്‌നൗ:ഹയത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സർവീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ചയാണ് കോൺസ്റ്റബിളായ അങ്കിത് യാദവ്(26) ആത്മഹത്യ ചെയ്തത്. 2016 ൽ ബിജ്‌നോർ ജില്ലയിൽ നിന്ന് കോൺസ്റ്റബിളായി നിയമിക്കപ്പെട്ടയാളാണ് അങ്കിത് യാദവ്. ഫോറൻസിക് സംഘവും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.