പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സന്ദേശം പ്രചരിപ്പിച്ചു; പിതാവും മകനും അറസ്റ്റിൽ - പിതാവും മകനും അറസ്റ്റിൽ
അബ്‌ദുൽ സലാം, മകൻ റഹ്മത്ത് എന്നിവരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് ദിവസം മുമ്പാണ് വാട്‌സാപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സന്ദേശം പ്രചരിപ്പിച്ചു; പിതാവും മകനും അറസ്റ്റിൽ
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് വാട്‌സാപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ച പിതാവും മകനും അറസ്റ്റിലായി. അബ്‌ദുൽ സലാം, മകൻ റഹ്മത്ത് എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. ശ്രാമിക് കുഞ്ച് സ്വദേശിയായ ഒരാളുടെ പരാതിയിലാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് മോദിയെ അധിക്ഷേപിച്ച് വാട്‌സാപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.