കശ്‌മീരിൽ മൂന്ന് തീവ്രവാദികളെ പിടികൂടി - indian army battalion
ഇന്ത്യൻ സൈന്യത്തിലെ 28-ാം ബറ്റാലിയന്‍റെ സഹകരണത്തോടെയാണ് പൊലീസ് ഭീകരവാദികളെ പിടികൂടിയത്.
കശ്‌മീരിൽ മൂന്ന് തീവ്രവാദികളെ പിടികൂടി
ശ്രീനഗർ: തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്യ്ബയിലെ മൂന്ന് പേരെ പൊലീസ് പിടികൂടി. സൈന്യത്തിലെ 28-ാം ബറ്റാലിയന്‍റെ സഹകരണത്തോടെയാണ് ജമ്മു കശ്‌മീർ പൊലീസ് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തത്. വടക്കൻ കശ്‌മീരിലെ കുപ്‌വാര മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.