ന്യൂഡൽഹി:പാക് അധിനിവേശ കശ്‌മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങളിലൂടെ മോദി സർക്കാർ ജമ്മു കശ്‌മീരിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ 'ജമ്മു ജന്‍ സംവാദ് റാലി'യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് അധീന കശ്മീരിന്‍റെ മുഖച്ഛായ മാറ്റുമെന്ന് രാജ്‌നാഥ് സിങ് - Rajnath Singh
അധികം വൈകാതെ തന്നെ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന്‍ ഭരണം വേണ്ടെന്നും ഇന്ത്യയോടൊപ്പം ചേര്‍ന്നാല്‍ മതിയെന്നും ആവശ്യപ്പെടും. ഇത് സംഭവിക്കുന്ന ദിവസം നമ്മുടെ പാര്‍ലിമെന്‍റിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
അധികം വൈകാതെ തന്നെ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന്‍ ഭരണം വേണ്ടെന്നും ഇന്ത്യയോടൊപ്പം ചേര്‍ന്നാല്‍ മതിയെന്നും ആവശ്യപ്പെടും. ഇത് സംഭവിക്കുന്ന ദിവസം നമ്മുടെ പാര്‍ലിമെന്‍റിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരിന്‍റെ വിധിയും ചിത്രവും മാറും. ജമ്മുകശ്മീര്‍ ഉയരങ്ങളിലും ഉന്നതിയിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും പാർലമെന്‍റ് പാസാക്കുമ്പോൾ, ആഭ്യന്തരമന്ത്രി അമിത് ഷാ പാക് അധീന കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞിരുന്നു. പാര്‍ലമെന്‍റും ഇത് അംഗീകരിച്ചിരുന്നു. നേരത്തേ പാകിസ്ഥാന്‍റെ പതാക ഉയര്‍ത്തി കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമേ അവിടെ കാണാനുള്ളുവെന്നും രാജ്‌നാഥ് പറഞ്ഞു. പാകിസ്ഥാന്‍റെയും ഐഎസ് തീവ്രവാദികളുടെയും കൊടികള്‍ നിന്നിടത്ത് ഇപ്പോള്‍ പാറിപറക്കുന്നത് ഇന്ത്യന്‍ പതാകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.