കവി വിശ്വനാഥ് പ്രസാദ് തിവാരിക്ക് ഗംഗാധര്‍ ദേശീയ പുരസ്‌കാരം - വിശ്വനാഥ് പ്രസാദ് തിവാരി
സാഹിത്യ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് വിശ്വനാഥ് പ്രസാദ് തിവാരി
![കവി വിശ്വനാഥ് പ്രസാദ് തിവാരിക്ക് ഗംഗാധര്‍ ദേശീയ പുരസ്‌കാരം Gangadhar National Award Sambalpur University Odisha's renowned bard Gangadhar Meher Viswanath Prasad Tiwari വിശ്വനാഥ് പ്രസാദ് തിവാരി ഗംഗാധര്‍ ദേശീയ പുരസ്‌കാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5315837-569-5315837-1575879358422.jpg)
സാംബല്‍പ്പൂര്‍: പ്രശസ്‌ത ഹിന്ദി കവി വിശ്വനാഥ് പ്രസാദ് തിവാരിക്ക് രാജ്യത്തെ മികച്ച കവിക്കുള്ള ഗംഗാധര്‍ ദേശീയ പുരസ്‌കാരം. സാംബല്‍പ്പൂര്‍ സര്‍വകലാശാലയുടെ 53-ാം വാര്‍ഷികാഘോഷ ചടങ്ങിള്‍ വിശ്വനാഥ് പ്രസാദ് തിവാരിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ദീപക് ബെഹറ പറഞ്ഞു. 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്തരിച്ച പ്രശസ്‌ത ഒഡീഷ കവി ഗംഗാധര്‍ മെഹറിന്‍റെ സ്‌മരണാര്‍ഥമാണ് പുരസ്‌കാരം. 1991 മുതല്‍ എല്ലാ വര്‍ഷവും പുരസ്‌കാരം വിതരണം ചെയ്യുന്നുണ്ട്. സാഹിത്യ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് വിശ്വനാഥ് പ്രസാദ് തിവാരി.