കേരളം

kerala

ETV Bharat / bharat

സി‌എ‌എ വിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇമ്രാൻ പ്രതാപ്‌ഗർഹിക്കെതിരെ കേസ്

"ഹൈദരാബാദിൽ ഷഹീൻ ബാഗ് ഇല്ലാത്തത് എന്തുകൊണ്ടാണ്. എനിക്ക് അതിൽ അതിശയമുണ്ടെന്ന്" യോഗത്തിൽ ഇമ്രാൻ പറഞ്ഞു. ഇതിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് പ്രകാരമാണ് ഇമ്രാനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Hyderabad police  Citizenship Amendment Act (CAA)  NRC and NPR  poet Imran Pratapgarhi  Shaheen Bagh  പൗരത്വ ഭേദഗതി  ഹൈദരാബാദ്  ഇമ്രാൻ പ്രതാപ്‌ഗർഹി  കവി  ഇന്ത്യൻ പീനൽ കോഡ്  പോലീസ് കമ്മീഷണർ  അഞ്ജനി കുമാർ
സി‌എ‌എ വിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇമ്രാൻ പ്രതാപ്‌ഗർഹിക്കെതിരെ കേസ്

By

Published : Feb 27, 2020, 10:57 AM IST

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനും എൻ‌ആർ‌സിക്കുമെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കവി ഇമ്രാൻ പ്രതാപ്‌ഗർഹിക്കും മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തു . ഫെബ്രുവരി 24 ന് ഹൈദരാബാദിൽ വൈകുന്നേരം 6 മുതൽ 9 വരെ നടന്ന പരിപാടിയിലായിരുന്നു പരാമർശം.

"ഹൈദരാബാദിൽ ഷഹീൻ ബാഗ് ഇല്ലാത്തത് എന്തുകൊണ്ടാണ്. എനിക്ക് അതിൽ അതിശയമുണ്ട്" എന്നാണ് യോഗത്തില്‍ ഇമ്രാൻ പറഞ്ഞത് . ഇതിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് പ്രകാരമാണ് ഇമ്രാനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് നഗരത്തിൽ ഷഹീൻ ബാഗിന്‍റെ പ്രതിഷേധം അനുവദിക്കില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം തെലങ്കാന രാഷ്ട്രീയ സമിതിയെയും ഹൈദരാബാദ് പൊലീസിനെയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് അലി ഷബ്ബീർ രംഗത്ത് വന്നു. "ഷഹീൻബാഗ് ഇന്ത്യയുടെ ഭാഗമല്ലേയെന്നും കവിക്കെതിരെ കേസ് എടുത്ത നടപടി ലജ്ജാകരമാണെന്നും മുഹമ്മദ് അലി ഷബ്ബീർ പറഞ്ഞു.

ABOUT THE AUTHOR

...view details