പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 15 പേര്‍ കുറ്റക്കാര്‍ - തമിഴ് നാട് പ്രത്യേക കോടതി
പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്
ചെന്നൈ: അയനവരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത 17 പേരില്‍ 15 പേരും കുറ്റക്കാരെന്ന് വിധിച്ച് തമിഴ്‌നാട് പ്രത്യേക കോടതി. ജഡ്‌ജി ആര്‍എന്‍ മഞ്ജുല അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിലെ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്‌തു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. കേള്‍വിക്ക് തകരാറുള്ള പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്‍റ് ജീവനക്കാരുള്‍പ്പെടെ 17 പേര്‍ ഏഴ് മാസത്തോളം പീഡിപ്പിച്ചെന്നായിരുന്നു പരാതി.