ഭുവനേശ്വർ:ഒഡിഷയിലെ നയാഗര്‍ ജില്ലയില്‍ പുള്ളിപ്പുലിയുടെ തോല്‍ കൈവശം വച്ച ഒരാൾ അറസ്റ്റില്‍. രൺപൂർ പ്രദേശത്ത് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിലാണ് രണ്ട് പുള്ളിപ്പുലികളുടെ തോലുകളുമായി ഒരാളെ പിടികൂടിയതെന്ന് എസ്‌ടിഎഫ് പൊലീസ് സൂപ്രണ്ട് പ്രശാന്ത് കുമാർ ഭോയ് പറഞ്ഞു. പുള്ളിപ്പുലിയുടെ അസ്ഥികളും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഒഡിഷയിൽ പുള്ളിപ്പുലിയുടെ തോല്‍ പിടികൂടി; ഒരാൾ അറസ്റ്റില്‍ - പുള്ളിപ്പുലിയുടെ തോല്‍
മൃഗങ്ങൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അസ്ഥികൾ പരിശോധനയ്ക്കായി അയക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
മൃഗങ്ങൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അസ്ഥികൾ പരിശോധനയ്ക്കായി അയക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പിടിച്ചെടുത്ത മൃഗങ്ങളുടെ തോലുകൾ വൈദ്യപരിശോധനയ്ക്കായി ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് അയച്ചു.
ജൂൺ എട്ടിന് ജില്ലയിലെ ഗാനിയ പ്രദേശത്ത് നിന്ന് എസ്ടിഎഫ് വന്യമൃഗങ്ങളുടെ തോലുകൾ കടത്താൻ ശ്രമിക്കുന്ന സംഘത്തെ പിടികൂടിയിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പുള്ളിപ്പുലി, രണ്ട് പുള്ളി മാൻ എന്നിവയുടെ തോല്‍ കൈവശം വെച്ച രണ്ട് പേരെ പിടികൂടുകയും ചെയ്‌തിരുന്നു.