ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്‌പ എടുത്ത് മുങ്ങിയ കേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി വീണ്ടും തള്ളി. താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചായിരുന്നു നീരവ് മോദി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
വായ്‌പാ തട്ടിപ്പ്: നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി - പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്‌പ തട്ടിപ്പ്
ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ച് കോടതി ജാമ്യം നിഷേധിച്ചു.
നീരജ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി
എന്നാല്‍ ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ച് കോടതി ജാമ്യം നിഷേധിച്ചു. ഇതിന് മുമ്പ് സമര്‍പ്പിച്ച നാല് ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. പി. എന്‍. ബിയില്‍ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട കേസില്‍ നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്യുന്നത്. ലണ്ടനിലെ വാന്‍സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി ഇപ്പോള്‍ കഴിയുന്നത്. നവംബര്‍ 11 വരെ നീരവ് മോദി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.