മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്‌ട്ര കോപ്പറേറ്റീവ് ബാങ്ക് മുന്‍ ചെയര്‍മാന്‍ വാര്യം സിങിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്. 4,355 കോടി രൂപയുടെ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വാര്യം സിങ് അറസ്റ്റിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പത് വരെയാണ് റിമാന്‍റ് കാലാവധി. മുംബൈയിലെ മഹീം പള്ളിക്ക് സമീപത്ത് നിന്നും ശനിയാഴ്‌ചയാണ് വാര്യം സിങിനെ അറസ്റ്റ് ചെയ്തത്.
വായ്‌പാ തട്ടിപ്പ്: പിഎംസി ബാങ്ക് മുന്‍ ചെയര്‍മാന്‍ റിമാന്‍റില്‍
മുംബൈയിലെ മഹീം പള്ളിക്ക് സമീപത്ത് നിന്നും ശനിയാഴ്‌ചയായിരുന്നു വാര്യം സിങിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
4,355 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ്: മുന്‍ പി.എം.സി ബാങ്ക് ചെയര്‍മാന്‍ റിമാന്‍റില്‍
പി.എം.സി വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന നാലാമത്തെ വ്യക്തിയാണ് വാര്യം സിങ്. ബാങ്കിന്‍റെ മുന്‍ എം.ഡി ജോയ് തോമസ്, എച്ച്.ഡി.ഐ.എല്‍ ഗ്രൂപ്പ് പ്രമോട്ടേഴ്‌സായിരുന്ന രാകേഷ്, സാരംഗ് വാധവാന്‍ എന്നിവരായിരുന്നു പിടിയിലായ മറ്റ് മൂന്നുപേര്‍. ബാങ്കുമായി ബന്ധപ്പെട്ട വായ്‌പാ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.