ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല ; പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി - നരേന്ദ്രമോദി
ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ നടത്തിയ പ്രസംഗം വർഗീയ പരാമർശമാമെന്നാരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയാണ് കമ്മീഷൻ തള്ളിയത്.
ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ നടത്തിയ പ്രസംഗം വർഗീയ പരാമർശമാമെന്നാരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയാണ് കമ്മീഷൻ തള്ളിയത്. ഹിന്ദു ജനസംഖ്യ ഭൂരിപക്ഷമായ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണ്. അതുകൊണ്ടാണ് ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലങ്ങളില്‍ അഭയം തേടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ പ്രസംഗം പരിശോധിച്ച ശേഷം പരാമർശങ്ങൾ ചട്ടലംഘനമല്ലെന്ന് കമ്മീഷൻ വിലയിരുത്തുകയായിരുന്നു.