മിഷൻ ശക്തി ബഹിരാകാശ നേട്ടം വിശദീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗത്തിന് വേണ്ടി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്തില്ലെന്നും വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് പ്രസംഗത്തില്‍ ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു.
മിഷൻ ശക്തി പ്രഖ്യാപനത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ - മിഷൻ ശക്തി
പ്രധാനമന്ത്രി ഔദ്യോഗിക വാര്‍ത്ത സംവിധാനം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
ശാസ്ത്ര നേട്ടം അറിയിക്കാൻ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ്, തൃണമൂല്‍ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ഉപഗ്രഹവേധ മിസൈല്‍ ശേഷിയുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ഇത് പെരുമാറ്റചട്ടത്തിന്‍റെ ലംഘനമായി കണക്കാക്കാനാവില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലയിരുത്തല്‍. പ്രസംഗത്തില്‍ പ്രധാനമന്ത്രി തന്‍റെ പാർട്ടിയെ പരാമർശിച്ചിട്ടില്ലെന്നും വോട്ടപേക്ഷ നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. ഡി.ആർ.ഡി.ഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.