എയർ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി - കൊവിഡ് 19
കൊവിഡ് 19നെ തുടർന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലെയും മാൽദ്വീപിലെയും പൗരന്മാരെ തിരിച്ചെത്തിച്ച നടപടിയിൽ അനുമോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കത്തെഴുതിയത്
അഭിനന്ദനമറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: എയർ ഇന്ത്യ ടീമിനും ആരോഗ്യ മന്ത്രാലയത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19നെ തുടർന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലെയും മാൽദ്വീപിലെയും പൗരന്മാരെ തിരിച്ചെത്തിച്ച നടപടിയിൽ അനുമോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കത്തെഴുതിയത്. സംഘത്തിന് സിവിൽ ഏവിയേഷൻ സഹമന്ത്രി കത്ത് കൈമാറും. രണ്ട് ദിവസങ്ങളിലായാണ് സംഘം വുഹാനിൽ നിന്ന് കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്.