സുരക്ഷ വേണ്ടെന്ന് മോദിയുടെ സഹോദരൻ: പൊലീസ് സ്റ്റേഷനില്‍ ധർണ - പ്രഹ്ലാദ് മോദി
സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് സംരക്ഷണം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്രചെയ്യാന്‍ കഴിയില്ലെന്ന് പ്രഹ്ലാദ് മോദി.
![സുരക്ഷ വേണ്ടെന്ന് മോദിയുടെ സഹോദരൻ: പൊലീസ് സ്റ്റേഷനില്‍ ധർണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3283205-thumbnail-3x2-modi.jpg)
തനിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഗ്രൂ പൊലീസ് സ്റ്റേഷനു മുമ്പില്‍ മോദിയുടെ സഹോദരന്‍ ഒരു മണിക്കൂര്‍ ധർണ നടത്തി. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിക്ക് പൊലീസ് സംരക്ഷണം ഒരുക്കിയത്. എന്നാല്‍ തനിക്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ മറ്റൊരു വാഹനത്തില്‍ വരട്ടെ എന്നും പറഞ്ഞ് ഒരു മണിക്കൂര്‍ നേരമാണ് ബഗ്രു പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രഹ്ലാദ് മോദി ധർണ നടത്തിയത്. നിയമപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കേണ്ടവരുടെ കൂടെയാണ് യാത്ര ചെയ്യേണ്ടത്. ഉത്തരവ് അദ്ദേഹത്തെ കാണിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്.