പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് കന്നി വോട്ടര്‍മാരോട് മോദി സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയത്. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേന പൈലറ്റുമാരുടെയും പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും പേരിലായിരുന്നു വോട്ടഭ്യര്‍ത്ഥന. ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോദിയുടെ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ - പുല്‍വാമ ഭീകരാക്രമണം
മോദി നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
മോദി നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. എന്തു നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം എടുക്കുക. പെരുമാറ്റച്ചട്ട ലംഘനമാണെന്നതിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോജിച്ചാല്‍ മോദിയോട് വിശദീകരണം ചോദിക്കും. ഈ ആഴ്ച തന്നെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിട്ടുനില്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.