കേരളം

kerala

ETV Bharat / bharat

ഹൃദയ ശസ്‌ത്രക്രിയയ്ക്കുള്ള പണം പിൻവലിക്കാൻ കഴിഞ്ഞില്ല: പിഎംസി നിക്ഷേപകൻ മരിച്ചു - pmc depositor dies

മെഡിക്കല്‍ എമര്‍ജന്‍സിക്ക്​ പി.എം.സി ബാങ്കില്‍ നിന്ന്​ കൂടുതല്‍ പണം അനുവദിക്കാമെന്ന്​ ആര്‍.ബി.ഐ നിയമമുണ്ടെങ്കിലും ബാങ്ക്​ നിരസിക്കുകയായിരുന്നുവെന്ന്​ മുരളീധറിന്‍റെ കുടുംബം

ഹൃദയ ശസ്‌ത്രക്രിയയ്ക്കുള്ള പണം പിൻവലിക്കാൻ കഴിഞ്ഞില്ല: പിഎംസി നിക്ഷേപകൻ മരിച്ചു

By

Published : Oct 19, 2019, 11:08 AM IST

മുംബൈ: പിഎംസി ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാതിരുന്നതിനാൽ ഹൃദയ ശസ്‌ത്രക്രിയ നടത്താൻ സാധിക്കാതെ നിക്ഷേപകൻ മരിച്ചു. 83 വയസുകാരനായ മുരളീധർ ധാരയാണ് മരിച്ചത്. പി‌എം‌സി ബാങ്ക്‌ അക്കൗണ്ടിൽ 80 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നെങ്കിലും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കാരണം പണം പിൻവലിക്കാനായില്ല. അതേസമയം, മെഡിക്കല്‍ എമര്‍ജന്‍സിക്ക്​ പി.എം.സി ബാങ്കില്‍ നിന്ന്​ കൂടുതല്‍ പണം അനുവദിക്കാമെന്ന്​ ആര്‍.ബി.ഐ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള അപേക്ഷ നല്‍കിയെങ്കിലും ബാങ്ക്​ നിരസിക്കുകയായിരുന്നുവെന്ന്​ മുരളീധറിന്‍റെ കുടുംബം ആരോപിച്ചു.

40,000 രൂപയാണ് ഒരു ദിവസം പിഎംസി ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന ഏറ്റവും വലിയ തുക. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള പി‌എം‌സി ബാങ്ക് പ്രശ്നവുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് മുരളീധർ ധാര.ഇതിന്​ മുമ്പ്​ ഒരു വനിതാ ഡോക്​ടര്‍ ആത്​മഹത്യ ചെയ്യുകയും രണ്ട്​ പേര്‍ ഹൃദയാഘാതം മൂലവും മരിച്ചിരുന്നു.

ABOUT THE AUTHOR

...view details