മുംബൈ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയുടെ വസതിയായ മതോശ്രീക്ക് മുൻപിൽ പ്രതിഷേധിച്ച പഞ്ചാബ്-മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് നിക്ഷേപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 'ഞങ്ങൾക്ക് നീതി വേണം' എന്ന പ്ലക്കാര്‍ഡുകളുമായാണ് നിക്ഷേപകർ പ്രതിഷേധിച്ചത്.
ഉദ്ദവ് താക്കറെയുടെ വസതിക്ക് മുൻപിൽ പിഎംസി ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധം - maharastra news
'ഞങ്ങൾക്ക് നീതി വേണം' എന്ന പ്ലക്കാര്‍ഡുകളുമായാണ് നിക്ഷേപകര്‍ പ്രതിഷേധിച്ചത്
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്ക് മുൻപിൽ പിഎംസി ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധം
മുംബൈയിലെ റിസർവ് ബാങ്ക് (ആർബിഐ) ഓഫീസിന് പുറത്തും സ്‌ത്രീകളടങ്ങുന്ന നിക്ഷേപകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് സെപ്റ്റംബറിലാണ് റിസർവ് ബാങ്ക് പിഎംസി ബാങ്കിന് ആറ് മാസത്തേക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. പിഎംസിയോട് സാമ്പത്തിക ക്രയവിക്രയം നടത്തരുതെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.