കേരളം

kerala

ETV Bharat / bharat

തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി - SAARC

സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് പാക്‌ ആസ്ഥാനമായ ശക്തികളെന്ന് മോദി പറഞ്ഞു.

pm urges SAARC countries effective steps to defeat tourism latest new delhi MODI SAARC തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മോദി സാര്‍ക്ക് അംഗരാജ്യങ്ങളോട്
തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മോദി സാര്‍ക്ക് അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു

By

Published : Dec 9, 2019, 6:17 AM IST

ന്യൂഡല്‍ഹി: അംഗ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് പാക് ആസ്ഥാനമായ ശക്തികളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തീവ്രവാദത്തെയും അതിനെ പിന്തുണയ്ക്കുന്ന് ശക്തികളെയും പരാജയപ്പെടുത്താന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളും ഫലപ്രദമായ നടപടികള്‍ കൈകൊള്ളണമെന്ന്‌ പ്രധാനമന്ത്രി സാര്‍ക്ക് സെക്രട്ടേറിയറ്റിന് അയച്ച കത്തില്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങള്‍ അംഗരാജ്യങ്ങൾക്കിടയിലെ ശക്തി കൂടുതല്‍ ദൃഡമാക്കുമെന്നും മോദി പറഞ്ഞു. സാർക്ക് അംഗരാജ്യങ്ങൾ കൂടുതല്‍ പുരോഗതി കൈവരിച്ചെങ്കിലും ഇനിയും കൂടുതല്‍ കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ട്. അംഗ രാജ്യങ്ങളുമായുള്ള സഹകരണത്തിന് തീവ്രവാദ ഭീഷണകളും നടപടികളും ആവർത്തിച്ച് വെല്ലുവിളിയാകുകയാണെന്നും മോദി പറഞ്ഞു. സാർക്കുമായുള്ള ദൃഢമായ ബന്ധത്തിന് ലക്ഷ്യംവയ്ക്കുന്ന ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ഇത്തരമൊരു അന്തരീക്ഷം ഭീഷണിയാണ്. ഭീകരതയ്ക്കെതിരെ പോരാടേണ്ടതാണ് അനിവാര്യമാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍, ഇന്ത്യ സാര്‍ക്കില്‍ നിന്ന് അകന്നു നില്‍കുകയാണെന്നും സാര്‍ക്കിലെ അംഗ മായ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ശൃംഗലകളില്‍ നിന്ന് നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. മോദി പങ്കെടുത്ത കാഠ്‌മണ്ഡുവിലാണ്‌ 2014 ലെ അവസാന സാര്‍ക്ക് ഉച്ചക്കോടി നടന്നത്. 2016 ലെ സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍ നടക്കേണ്ടതായിരുന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ ആര്‍മി ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഉച്ചക്കോടിയില്‍ പങ്കെടുക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്ലാമാബാദ് മീറ്റില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഉച്ചകോടി നിര്‍ത്തിവച്ചത്.

എല്ലാ രാജ്യങ്ങളുടെയും വികസനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുകയാണ് സാര്‍ക്ക് ലക്ഷ്യമിടുന്നതെന്നും വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം നേടുന്നതിനായി ഇന്ത്യ വിവിധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ABOUT THE AUTHOR

...view details