ന്യൂഡൽഹി:പാർലമെന്‍റിൽ ബിജെപി എംപിമാർ ഹാജരാകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതൃപ്‌തിയുള്ളതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാർലമെന്‍റ് പാർട്ടി യോഗത്തിലാണ് വിഷയം രാജ്‌നാഥ് സിങ് അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി ബിൽ പോലുള്ള പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കുന്ന സമയങ്ങളിൽ എംപിമാർ പാർലമെന്‍റിൽ ഹാജരാകണമെന്ന് രാജ്‌നാഥ് സിങ് നിർദേശം നൽകിയിരുന്നു. പാർലമെന്‍റിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും എംപിമാർ എത്താത്തതിനെ തുടർന്ന് പ്രധാനമന്ത്രി വിഷയം ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചതായി രാജ്‌നാഥ് സിങ് പറഞ്ഞു.
പാർലമെന്‍റില്‍ ബിജെപി എംപിമാര്‍ ഹാജരാകാത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്‌തി
പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കുന്ന സമയങ്ങളിൽ പാർലമെന്‍റിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും എംപിമാർ എത്താത്തതിനെ തുടർന്ന് പ്രധാനമന്ത്രി വിഷയം ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചതായി രാജ്‌നാഥ് സിങ് പറഞ്ഞു.
പാർലമെന്‍റിലെ ബിജെപി എംപിമാരുടെ അഭാവത്തിൽ പ്രധാനമന്ത്രിക്ക് അതൃപ്‌തിയെന്ന് രാജ്‌നാഥ് സിങ്
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മതപരമായി പീഡനം നേരിടേണ്ടി വന്ന മുസ്ലീം സമുദായത്തിൽപെടാത്ത അഭയാർഥികൾക്ക് പൗരത്വാവകാശം നൽകുന്ന ബില്ലിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ബിജെപി എല്ലായ്‌പോഴും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷത്തിന്‍റെ വിമർശനത്തെ നിരസിച്ചുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു.