ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീശക്തി അവാര്‍ഡ് നേടിയവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
നാരീശക്തി പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും - അന്താരാഷ്ട്ര വനിതാ ദിനം
ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന പുരസ്കാര ദാന ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുക
ഞായറാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് നാരീ ശക്തി പുരസ്കാരം നല്‍കും. സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്ത്രീകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്‌കാരമാണ് നാരീ പുരസ്കാരം. വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാന മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാം. ജീവതത്തില്‍ വേറിട്ട് നില്‍ക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കഥകള്‍ ട്വിറ്ററിലൂടെ പങ്കുവെക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.