അഹമ്മദാബാദ്: മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്‍റെ 145-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശനത്തിനെത്തി. സ്റ്റാച്യു ഓഫ് യൂണിറ്റി സൈറ്റിൽ നിന്ന് സബർമതി നദീതീരത്തേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ സീപ്ലെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ ആദ്യ സീപ്ലെയിൻ ഗുജറാത്തില്‍; ഉദ്ഘാടനം ഇന്ന് - ഇന്ത്യയുടെ ആദ്യ സീപ്ലെയിൻ
സ്റ്റാച്യു ഓഫ് യൂണിറ്റി സൈറ്റിൽ നിന്ന് സബർമതി നദീതീരത്തേക്കാണ് ആദ്യ സര്‍വീസ്. ഇതിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും
പ്രധാനമന്ത്രി
സീപ്ലെയിൻ സ്‌പൈസ് ജെറ്റ് കമ്പനി പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉദ്ഘാടനത്തെത്തുടർന്ന് സിഎപിഎഫ്, ഗുജറാത്ത് പൊലീസ്, ഏക്ത ദിവാസ് പരേഡ് എന്നിവ നടക്കും.
ഗുജറാത്തിൽ പ്രധാനമന്ത്രി ആരോഗ്യ വാൻ, ഏക്ത മാൾ, ചിൽഡ്രൻ ന്യൂട്രീഷൻ പാർക്ക്, സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക്, ബോട്ട് സവാരി തുടങ്ങി 17 പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.