ന്യൂഡൽഹി: 'ഉംപുൻ' ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉച്ചക്ക് ഉന്നതതല യോഗം ചേരും. ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച വൈകിട്ട് നാലിന് നടക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ പ്രധാനമന്ത്രിയാണ്.
'ഉംപുൻ' ചുഴലിക്കാറ്റ്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി
ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും യോഗത്തിൽ പങ്കെടുക്കും
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 'ഉംപുൻ' ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ തീവ്രത കൈവരിച്ച് സൂപ്പര്‍ സൈക്ലോണായി മാറുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.