ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപെട്ടതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും പുതുവർഷം ആശംസിക്കാനാണ് മോദി ഫോണില്‍ വിളിച്ചത്. പരസ്‌പര വിശ്വാസത്തിലൂടെയും ബഹുമാനത്തോടെയുമാണ് ഇന്ത്യ-യുഎസ് ബന്ധം വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളതെന്ന് മോദി പറഞ്ഞതായി പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപെട്ടതായി ട്രംപിനോട് പ്രധാനമന്ത്രി - ട്രംപിന് ഫോണിലൂടെ പുതുവത്സര ആശംസകള്‍ മോദി അറിയിച്ചു
പരസ്‌പര വിശ്വാസത്തിലൂടെയും ബഹുമാനത്തോടെയുമാണ് ഇന്ത്യ-യുഎസ് ബന്ധം വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളതെന്നും ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണത്തില്‍ മോദി പറഞ്ഞു
ഇന്ത്യ-യുഎസ്
കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തന്ത്രപരമായ പങ്കാളിത്തം രാജ്യത്തെ കൂടുതല്‍ പുരോഗതിയില്‍ എത്തിച്ചെന്നും ഭാവിയിലും വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ട്രംപുമായുള്ള സംഭാഷണത്തില്‍ മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ ജനതക്ക് പുതുവർഷ ആശംസകള്‍ നേർന്നു.