ന്യൂഡൽഹി:ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവീന്ദ് കെ. ജുഗ്നൗത്ത് എന്നിവരുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. മൗറീഷ്യസിൽ കൊവിഡ് 19 വിജയകരമായി നിയന്ത്രിച്ചതിന് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ശ്രീലങ്കയിൽ കൊവിഡിനെ ഫലപ്രദമായി നേരിടുകയാണെന്നും ഇന്ത്യയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.
ലോക നേതാക്കളുമായി കൊവിഡ് സാഹചര്യം പങ്കുവെച്ച് പ്രധാനമന്ത്രി - മൗറീഷ്യൻ പ്രധാനമന്ത്രി പ്രവീന്ദ് കെ. ജുഗ്നൗത്ത്
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവീന്ദ് കെ. ജുഗ്നൗത്ത് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് സാഹചര്യങ്ങള്‍ പങ്കുവെച്ചു
ലോക നേതാക്കളുമായി സംസാരിച്ച് പ്രധാനമന്ത്രി
'താങ്കളോട് സംസാരിക്കാൻ സാധിച്ചതിന് നന്ദി! മൗറീഷ്യസിൽ കൊവിഡ് 19 വിജയകരമായി നിയന്ത്രിച്ചതിന് അഭിനന്ദനങ്ങൾ. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യക്കാർ മൗറീഷ്യൻ സഹോദരങ്ങൾക്കൊപ്പം നിൽക്കും.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
'പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ഫലപ്രദമായ രീതിയിൽ കൊവിഡ് 19നെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിക്കുന്നു.' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ രേഖപ്പെടുത്തി.