സദ്ഗുരു ജഗ്ഗി വാസുദേവ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി - PM posts video of spiritual guru supporting CAA, lauds him for providing 'historical context'
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഏറ്റവും സ്‌പഷ്‌ടമായ വിശദീകരണമാണ് സദ്‌ഗുരു നല്‍കുന്നതെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഏറ്റവും സ്‌പഷ്‌ടമായ വിശദീകരണമാണ് സദ്‌ഗുരു നല്‍കുന്നത്. കൂടാതെ ചരിത്രപരമായ പശ്ചാത്തലവും സാഹോദര്യ സംസ്‌കാരവുമാണ് അദ്ദേഹം ചൂണ്ടി കാണിക്കുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ പൗരത്വ നിയമത്തെ പിന്തുണക്കുന്നു എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വറ്ററില്‍ വീഡിയോ പങ്കുവച്ചത്.