ന്യൂഡൽഹി:ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ആർമി കേണലും മേജറും ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്.
ഹന്ദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി
വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ആർമി കേണലും മേജറും ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്
ഹന്ദ്വാരയിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അനുശോചിച്ച് പ്രധാനമന്ത്രി
ധീരരായ സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാഞ്ജലികൾ. അവരുടെ വീര്യവും ത്യാഗവും ഒരിക്കലും മറക്കാനാവില്ല. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ധീരമായി പോരാടിയവര്‍ക്ക് അനുശോചനം അര്‍പ്പിക്കുന്നു. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.