കേരളം

kerala

ETV Bharat / bharat

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്മരണയില്‍ രാജ്യം - പ്രധാനമന്ത്രി നരേന്ദ്രമോദി

1964 മെയ്‌ 27 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലോകത്തോട് വിടപറഞ്ഞത്.

Jawaharlal Nehru death anniversary  PM pays tributes to Nehru  Pandit Jawaharlal Nehru  ജവഹർലാൽ നെഹ്‌റു  ജവഹർലാൽ നെഹ്‌റു ചരമവാർഷികം  പ്രധാനമന്ത്രി നരേന്ദ്രമോദി  മോദി ആദരാജ്ഞലി അർപ്പിച്ചു
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്മരണയില്‍ രാജ്യം

By

Published : May 27, 2020, 10:11 AM IST

Updated : May 27, 2020, 12:01 PM IST

ന്യൂഡൽഹി: ഇന്ന് രാജ്യത്തെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ 56-ാം ചരമവാർഷിക ദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കന്മാർ നെഹ്റുവിന് ആദരാജ്ഞലി അർപ്പിച്ചു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിക്ക് ആദരാജ്ഞലികൾ. 'ഇന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ജിയുടെ ചർമവാർഷിക ദിനം' മോദി ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി തുടങ്ങിയവരും ജവഹർലാൽ നെഹ്‌റുവിന് ആദരാജ്ഞലി അർപ്പിച്ചു.

1964 മെയ്‌ 27നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. 1947 ഓഗസ്റ്റ് മുതല്‍ 1964 മെയ്‌ വരെയാണ് നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്.

Last Updated : May 27, 2020, 12:01 PM IST

ABOUT THE AUTHOR

...view details