ബീഹാറിലെ എൻഡിഎ യുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പട്നയിലെ ഗാന്ധിമൈതാനിയിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും .
2009 ന് ശേഷംആദ്യമായാണ് മുഖ്യമന്ത്രി നിതീഷ് കുമാർ മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്കുണ്ട്. രണ്ട് വർഷം മുമ്പ് വരെ മോദിയെ നിശിതമായി വിമർശിച്ചിരുന്ന നിതീഷ് കുമാർ ഇന്ന് റാലിയിൽ എന്തെല്ലാം പറയുമെന്നതിന് കാതോർക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ആർജെഡി ഉയർത്തുന്ന വെല്ലുവിളി മറികടന്ന് എത്രത്തോളം പേർമോദി പ്രഭാവത്തിൽ റാലിയിൽ എത്തുമെന്നതും ശ്രദ്ധിക്കപ്പെടും.