കേരളം

kerala

ETV Bharat / bharat

ആര്‍.എസ്.എസിന്‍റെ പ്രധാനമന്ത്രി രാഷ്ട്രത്തോട് കള്ളം പറയുന്നു: രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി

അസമിലെ മാട്ടിയയിലെ തടങ്കൽപാളയത്തി​​​ന്‍റെ വീഡിയോ പങ്കുവെച്ചാണ്​ രാഹുലി​​​ന്‍റെ ട്വീറ്റ്​. അസമിലെ തടങ്കൽപാളയത്തി​ന്‍റെ മൂന്നിൽ രണ്ട്​ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ​. ഇതിനിടെയാണ്​ രാഹുലിന്‍റെ ട്വീറ്റ്​ പുറത്ത്​ വരുന്നത്​.

JhootJhootJhoot  Rahul on detention camp in Assam  PM of RSS lying to nation  Rahul Gandhi  Rashtriya Swayamsevak Sangh  Narendra Modi vs Rahul Gandhi  BJP vs Congress  Detention camps in Assam  ആര്‍.എസ്.എസിന്‍റെ പ്രധാനമന്ത്രി  പ്രധാനമന്ത്രി രാഷ്ട്രത്തോട് കള്ളം പറയുന്നു രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി  നരേന്ദ്രമോദി കള്ളം പറയുന്നു
ആര്‍.എസ്.എസിന്‍റെ പ്രധാനമന്ത്രി രാഷ്ട്രത്തോട് കള്ളം പറയുന്നു രാഹുല്‍ ഗാന്ധി

By

Published : Dec 26, 2019, 4:49 PM IST

ന്യൂഡല്‍ഹി: തടങ്കൽപാളയങ്ങളെ കുറിച്ച്​ ആർ.എസ്​.എസി​​​ന്‍റെ പ്രധാനമന്ത്രി രാഷ്ട്രത്തോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് പൗരത്വ പട്ടികയിൽ നിന്ന്​ പുറത്താകുന്നവരെ പാർപ്പിക്കാൻ ​തടങ്കൽപാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

അസമിലെ മാട്ടിയയിലെ തടങ്കൽപാളയത്തി​​​ന്‍റെ വീഡിയോ പങ്കുവെച്ചാണ്​ രാഹുലി​​​ന്‍റെ ട്വീറ്റ്​. അസമിലെ തടങ്കൽപാളയത്തി​ന്‍റെ മൂന്നിൽ രണ്ട്​ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ​. ഇതിനിടെയാണ്​ രാഹുലിന്‍റെ ട്വീറ്റ്​ പുറത്ത്​ വരുന്നത്​.

തടങ്കല്‍ പാളയത്തെ കുറിച്ച് ആക്ടിവിസ്റ്റായ ഷാജഹാന്‍ അലി സംസാരിക്കുന്നത് അടക്കമുള്ള വീഡിയോ സഹിതമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ഗ്രാമീണ നക്സലുകളും ചേര്‍ന്ന് പൗരത്വ നിയമത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.

46 കോടി രൂപ ചെലവിലാണ്​ അസമിലെ മാട്ടിയയിൽ തടങ്കൽപാളയം നിർമിക്കുന്നത്​. ഏകദേശം 3,000 പേരെ ഇവിടെ പാർപ്പിക്കാനാണ്​ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറിച്ചു​. 15 നിലകളുള്ള കെട്ടിടമാണ്​ പണിയുന്നത്​. ഇതിൽ 13 നിലകൾ പുരുഷൻമാർക്കും രണ്ട്​ നിലകൾ സ്​ത്രീകൾക്കുമാണുള്ളത്​. 2018ലാണ്​ തടങ്കൽപാളയം പണിയുന്നതിന്​ ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്​.

ABOUT THE AUTHOR

...view details