കേരളം

kerala

ETV Bharat / bharat

ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് അപകടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്.

താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു  താനെയിലെ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി  താനെയിലെ അപകടത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി  PM Narendra Modi President Ram Nath Kovind expresses grief  Thane bhivandi accident  thane building collapse
ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് അപകടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

By

Published : Sep 21, 2020, 12:37 PM IST

മുംബൈ: താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗം ആരോഗ്യനില വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും അനുശോചനം അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം എന്‍റെ പ്രാർഥനകൾ ഉണ്ടെന്നും അപകടം ദു:ഖകരമാണെന്നും രാഷ്രട്രപതി ട്വിറ്ററിൽ പറഞ്ഞു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും അധികാരികൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ പത്ത് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കെട്ടിടത്തിൽ ഇരുപതിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് രാവിലെ 3.40ഓടെ തകര്‍ന്ന് വീണത്. രക്ഷാ പ്രവർത്തനം തുടരുകയാണ്.

ABOUT THE AUTHOR

...view details