പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി
രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
"സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല"; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:ലഡാക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രധാനപ്പെട്ടതാണ്. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. എന്നാല്‍ പ്രകോപനുമുണ്ടായാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും മോദി വ്യക്തമാക്കി.