തമിഴ്‌നാട്:പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. സിംഗപ്പൂർ - ഇന്ത്യ ഹാക്കത്തോണിന്‍റെ സമ്മാന വിതരണ ചടങ്ങുകൾ നിർവഹിക്കുന്ന അദ്ദേഹം ഐഐടി മദ്രാസ് റിസർച്ച് പാർക്ക് സ്റ്റാർട്ട് അപ്പുകളിലെ എക്സിബിഷനും സന്ദർശിക്കും. ഐഐടി മദ്രാസിന്‍റെ 56-ാമത് സമ്മേളനത്തിൽ നരേന്ദ്ര മോദിയാണ് മുഖ്യാതിഥിയാവുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്രാസ് ഐഐടി സന്ദർശനത്തിന് ചെന്നൈയിലെത്തി - മദ്രാസ് ഐഐടി
ഐഐടി മദ്രാസിന്‍റെ 56-ാമത് സമ്മേളനത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മദ്രാസ് ഐഐടി സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി മദ്രാസ് ഐഐടി ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഹെലികോപ്റ്ററിൽ ഐഐടി ക്യാമ്പസിൽ എത്തുന്ന മോദി തുടർന്ന് നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത് ഉച്ചക്ക് ഒന്നരയോടെ ഡൽഹിയിലേക്ക് തിരിച്ച് പോകും.
Last Updated : Sep 30, 2019, 9:38 AM IST