ന്യൂഡൽഹി: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് കാലഘട്ടത്തിലെ പുതിയ തൊഴിൽ സംസ്കാരം, ഡാറ്റാ സെക്യൂരിറ്റി, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് സുന്ദർ പിച്ചൈയുമായി നരേന്ദ്ര മോദി ചർച്ച ചെയ്തത്. പിച്ചൈയുമായുള്ള ചർച്ച ഫലപ്രദമാണെന്ന് അറിയിച്ച പ്രധാനമന്ത്രി വിദ്യാഭ്യാസം, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലകളിൽ ഗൂഗിൾ നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി കൂടികാഴ്ച നടത്തി നരേന്ദ്ര മോദി - Modi interacts with Google CEO
പിച്ചൈയുമായുള്ള ചർച്ച ഫലപ്രദമാണെന്ന് അറിയിച്ച പ്രധാനമന്ത്രി വിദ്യാഭ്യാസം, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലകളിൽ ഗൂഗിൾ നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയിലെ കർഷകരുടെയും യുവാക്കളുടെയും സംരംഭകരുടെയും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിൽ സാങ്കേതികവിദ്യ നടത്തിയ സ്വാധീനത്തേക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തതതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.കായിക രംഗത്തടക്കം കൊവിഡ് മഹാമാരി മൂലം ഉണ്ടായ വെല്ലുവിളികളെക്കുറിച്ചും ചർച്ചയിൽ സംസാരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, പഠനം, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റുകൾ തുടങ്ങി നിരവധി മേഖലകളിൽ ഗൂഗിൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.